എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍വര്‍ധന. സെപ്റ്റംബര്‍ പാദത്തില്‍ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മൂന്‍വര്‍ഷം ഇതേകാലയളവില്‍ 3011 കോടി രൂപയായിരുന്നു ഇത്. അതേസമയം, കിട്ടാക്കടം 2.79ശതമാനത്തില്‍നിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു.
ബാങ്കിന്റെ പലിശ വരുമാനം 15 ശതമാനം വര്‍ധിച്ച് 28,181 കോടി രൂപയായി. കൂടാതെ പലിശേതര വരുമാനം 8,538 കോടിയുമായും ഉയര്‍ന്നു. നിക്ഷേപത്തില്‍ 14.41ശതമാനമാണ് വര്‍ധനയുണ്ടായത്.