റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 473 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 348,510 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3335,153 പേരും രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19 പേര് കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5456 ആയി. 7901 പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 749 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.