ലഖ്നോ: ക്വാറന്റീനില്‍ കഴിയുന്നില്ലെന്ന് പരാതി നല്കിയ അയല്‍വാസിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ കുടിയേറ്റ തൊഴിലാളിയായ കലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയില്‍നിന്നും കഴിഞ്ഞ ദിവസമാണ് കലീം നാട്ടിലെത്തിയത്. കലീം ക്വാറന്റീനില്‍ കഴിയുന്നില്ലെന്ന് അയല്‍വാസിയായ ഓംകാര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അതിനാല്‍ തനിക്ക് ക്വാറന്റീല്‍ കഴിയേണ്ടിവന്നെന്നും ഇത് നാണക്കേട് ഉണ്ടാക്കിയെന്നും കലീം പൊലീസിനോട് പറഞ്ഞു.
ഇതേതുടര്‍ന്നാണ് പ്രതികാരമായി ഓംകാറിന്റെ 12കാരനായ മകന് വേദിനെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. ട്യൂഷന് ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കലീം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഓംകാറിനെ വിളിച്ച് 30 ലക്ഷം രൂപ ചോദിച്ചെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് സ്ത്രീകളടക്കം കലീമിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.