“ആരോടും പറയരുത്. തെരഞ്ഞെടുപ്പിന് ശേഷം അല്പസമയം എനിക്ക് അനുവദിക്കൂ,” ദേശീയ സാംക്രമിക രോഗ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ആൻ്റണി ഫൗസിയെ പുറത്താക്കണമെന്ന ജനക്കൂട്ടത്തിൻ്റെ ഏകസ്വരത്തിലുള്ള ആവശ്യത്തോടുള്ള യുഎസ് പ്രസിഡൻറ് ട്രംപിൻ്റെ പ്രതികരണം. ഫ്ലോറിഡ ഒപ-ലോക്കയിൽ നവംബർ രണ്ടിന് നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഈ പ്രതികരണം നടത്തിയത് – എപി ന്യൂസ് റിപ്പോർട്ട്ചെയ്യുന്നു.
കോവിഡ് – 19 വ്യാപനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്ന സാംക്രമിക രോഗ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ആൻ്റണി ഫൗസിയുമായി ട്രംപ് കടുത്ത ഭിന്നതയിലാണ്. മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച കൊറോണ വൈറസ് പത്രസമ്മേളനങ്ങളിൽ തന്നെ ഇവർക്കിടയിലെ ഭിന്നതകൾക്ക് ലോകം സാക്ഷ്യം വഹിച്ചതാണ്.
also read: അട്ടിമറിയുന്ന അമേരിക്കന്‍ ജനവിധി
മാർച്ച് 19 ലെ പത്ര സമ്മേളനത്തിൽ പ്രസിഡൻ്റ് ട്രംപ് പറഞ്ഞു കോവിഡ് – 19 പ്രതിരോധ ചികിത്സയ്ക്കായ് മലേറിയ പ്രതിരോധ മരുന്നിന് – ഹൈഡ്രോക്സിക്ലോറെക്വിൻ – അനുമതിയാകാമെന്ന്. എന്നാൽ അടുത്ത ദിവസ പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് ട്രംപിനെ അടുത്തിരുത്തി ഹൈഡ്രോക്സിക്ലോറെക്വിനെ ഡോ. ആൻ്റണി ഫൗസി തിരസ്കരിച്ചു. ശാസ്ത്രീയ തെളിവുകളില്ലാതെ കേവലം അനുഭവങ്ങളുടെ പിൻബലത്തിലല്ല കൊറോണ വൈറസ് പ്രതിരോധ മരുന്നിന് അനുമതി നൽകേണ്ടതെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോ. ഫൗസി പറഞ്ഞു. ആഗോള മാധ്യമങ്ങൾക്ക് മുന്നിൽ സ്വന്തം പ്രസിഡൻ്റിനെ തിരുത്തിയ ഡോ.ഫൗസി പക്ഷേ അതോടെ ട്രം പിൻ്റെ നോട്ടുപുള്ളിയായി.
അമേരിക്കയിൽ 231000 ത്തിലധികം പേരുടെ ജീവനെടുത്തു കൊറോണ വൈറസ്. രാജ്യത്ത് വൈറസ് വ്യാപനത്തിൽ കുറവില്ല. ഇതിൽ പ്രസിഡൻ്റ് ട്രംപ് വല്ലാത്ത നിരാശയിലാണ്. ഒപ-ലോക്കയിൽ ഒത്തുകൂടിയവരും. ഡോ.ഫൗസിയുടെ നടപടികളും നിലപാടുകളുമാണ് നിരാശയ്ക്ക് വഴിവച്ചത്. ഇതിൻ്റെ പ്രതിഫലനമായാണ് ഡോ.ഫൗസിയെ പുറത്താക്കുകയെന്ന ആവശ്യവും അതിന് അനുകൂലമായി ട്രംപിൻ്റെ പ്രതികരണവും ഒപ-ലോ ക്കയിൽ ഉയർന്നത്.
also read: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട വ്യാജന്മാരെ ഒതുക്കിയെന്ന് ഫേസ്ബുക്ക്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തുടക്കം മുതൽ തെരഞ്ഞടുപ്പിൻ്റെ തൊട്ടുതലേന്നാൾ വരെ മഹാമാരി വ്യാപനം ചൂടേറിയ വിഷയമായിരുന്നു. ഇതിൻ്റെ കലാശക്കൊട്ടിലിലാണ് തൻ്റെ പ്രസിഡൻസി തുടർന്നാൽ ഡോ.ഫൗസി സ്ഥാനത്തുണ്ടാകില്ലെന്ന് ട്രംപ് തൻ്റെ അനുയായികൾക്ക് ഉറപ്പുനൽകിയത്.
മഹാമാരി വ്യാപന നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പ്രസിഡൻ്റ് ട്രംപ് ഡോ. ഫൗസിയുമായി കൊമ്പുകോർത്തിരുന്നുവെന്നതുകൊണ്ടു തന്നെ ഡോ.ഫൗസിയെ മാറ്റുകയെന്നത് ട്രംപ് മനസ്സിൽ കുറിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വേളയിൽ ഫൗസിയെ പുറത്താക്കി വിവാദത്തിന് വഴിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കുവാൻ ട്രംപ് നിർബ്ബന്ധിതനാവുകയായിരുന്നു. എന്നാലിപ്പോൾ ഒപ-ലോക്കയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം അവസാനിച്ചതോടെ ഉറപ്പായി ഇനിയും ട്രംപെങ്കിൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി ഡോ. ആൻ്റണി ഫൗസിയുണ്ടാകില്ലെന്ന്.
also read: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം
ബൈഡനെങ്കിൽ പക്ഷേ ഡോ. ഫൗസി തുടരുവാനുള്ള സാധ്യത തള്ളികളയേണ്ടതില്ല. കാരണം മഹാമാരി വിഷയത്തിൽ ഡോ.ഫൗസി ആഗോള ഫാർമ കമ്പനികളുടെ പക്ഷത്തെന്ന സംശയം പല കോണുകളിൽ ഇതിനകം നിന്നുയർന്നിട്ടുണ്ട്. ബൈഡൻ്റെ ഡമോക്രാറ്റുകളെയും ആഗോള ഫാർമ കമ്പനികൾ വശത്താക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് ബൈഡനെങ്കിൽ ഡോ. ഫൗസി തുടരുമെന്ന സാധ്യത നിലനിൽക്കുന്നതെന്ന് പറയുന്നത്.