പാട്ന: ബിഹാറിൽ കാട്ടുഭരണം വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പരാജയഭീതി കൊണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബീഹാർ തലമുറമാറ്റത്തിനാണ് തയ്യാറെടുക്കുന്നതെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാനിൽ താനുയർത്തിയ വിഷയങ്ങൾ പാർട്ടി വൈകാതെ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും സച്ചിൻ പൈലറ്റ് പറഞ്ഞു.
രാജസ്ഥാനിൽ കലാപക്കൊടി ഉയർത്തിയ ശേഷം ഒത്തുതീർപ്പിനു തയ്യാറായ സച്ചിൻ പൈലറ്റിനെയും ബീഹാറിൽ പാർട്ടി പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. നിതീഷ്കുമാർ പരാജയമാണെന്നും ബീഹാറിൽ പുതിയ തലമുറ മാറ്റം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്നുമാണ് സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്.
സഖ്യസർക്കാരിന് നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സച്ചിൻ പൈലറ്റ്. മതത്തിന്റെ പേരിൽ വോട്ട് തേടുകയാണ് ബിജെപിയെന്നും ജനം അതല്ല ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.