മുംബൈ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന. വിഷയത്തില്‍ മുമ്പും ശിവസേന ഇതേ നിലപാട് എടുത്തിരുന്നു. കേന്ദ്രം സിവില്‍കോഡ് നിര്‍ദ്ദേശം കൊണ്ടുവന്നാല്‍ പാര്‍ട്ടി അതില്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവര്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്തണമെന്ന് ദത്താത്രേയ ഹൊസബാലെ നേരത്തെ പറഞ്ഞിരുന്നു.