ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ് തുടരും.
മാര്‍ച്ച് 23 നാണ് രാജ്യത്ത് വിമാന സര്‍വിസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചത്. അതേസമയം, വന്ദേ ഭാരത് മിഷന്റെ ഭാഗമായി മേയ് മുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. കൂടാതെ ജൂലൈ മുതല്‍ 18ഓളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.