ശ്രീനഗര്: ഹവാല ഇടപ്പാടുമായി ബന്ധപ്പെട്ട് കശ്മീരിൽ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്ഡ്. ഗ്രേറ്റർ കശ്മിർ പത്രത്തിന്റെ ഓഫീസിലും സോൺവാറിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതിയിലുമുൾപ്പെടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്.
എൻജിഒ ആത്രട്ടിന്റെ ഓഫീസുകളിൽ റെയ്ഡ് പുരോഗമിക്കുന്നു. കണക്കിലുൾപ്പെടുത്താതെ അനധികൃത ഫണ്ടിങ് നടത്തുന്നവെന്നതിൻ്റെ സംശയത്തിലാണ് റെയ്ഡ് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
അനധികൃതവും സുതാര്യവുമല്ലാത്ത ഫണ്ടുശേഖരണത്തിനെതിരെ എൻഐഎ കേസ് റജിസ്ട്രർ ചെയ്തു. ആരാണ് ഫണ്ട് നൽകുന്നത്, എന്തിനാണ് ഈ ഫണ്ടു വിനിയോഗിക്കപ്പെടുന്നതിനെപ്രതിയാണ് മുഖ്യമായും അന്വേഷണം നടക്കുക. ഹവാല റാക്കറ്റ്, ഫണ്ട് അപഹരണം, തീവ്രവാദ ഫണ്ടിങ് തുടങ്ങി ആരോപണങ്ങൾ നേരിടുന്നവയാണ് കശ്മീരിലെ ഒട്ടുമിക്ക എൻഒജികളുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
2016 ൽ ശ്രീനഗറിലെ വസതിയിൽ നിന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിനെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക അറസ്റ്റ് വാറന്റില്ലാതെ തടങ്കലിലാക്കപ്പെട്ടുവെന്നാരോപിച്ച് ഇതേറെ വിവാദമുണ്ടാക്കി. സെഷൻസ് കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടു. പക്ഷേ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം വീണ്ടും അറസ്റ്റിലായതിനാൽ 76 ദിവസം പർവേസിന് കസ്റ്റഡിയിൽ കഴിയേണ്ടിവന്നു.
ഹിസ്ബുൾ മുജാഹദ്ദീൻ കാമാൻ്റർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഗ്രേറ്റർ കശ്മിർ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമായി ബന്ധപ്പെട്ട് 2019 ൽ എൻഐഎ ഗ്രേറ്റർ കശ്മീർ എഡിറ്റർ ഇൻ ചീഫ് ഫയാസ് കലൂവിനെ ചോദ്യം ചെയ്തിരുന്നു.
2016 ജൂലായ് എട്ടിന് സുരക്ഷാ സേനയുമായുണ്ടായ വെടിവെയ്പിലാണ് ഇന്ത്യൻ സുരക്ഷാ സേനയുടെ കൊടും ഭീകരവാദി പട്ടികയിലുൾപ്പെട്ടിരുന്ന ഹിസ്ബുൾ മുജാഹദ്ദീൻ കാമാൻ്റർ ബുർഹാൻ വാനി കൊല്ലപ്പെട്ടത്.