മുംബൈ: രാജ്യദ്രോഹക്കേസിൽ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്. ഹാജരാകാൻ സമയം ആവശ്യപ്പെട്ട് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദീഖിയാണ് പൊലീസിന് മറുപടി നൽകിയത്
26, 27 തിയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ട് കങ്കണക്കും സഹോദരി രംഗോലിക്കും ബാന്ദ്ര പൊലീസ് സമന്‍സ് അയച്ചിരുന്നു. ഇരുവരും ഇളയ സഹോദരന്റെ വിവാഹത്തിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലാണ് ഉള്ളതെന്ന് മറുപടിയിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ പൊലീസ് മറുപടി നൽകിയിട്ടില്ല.also readകര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ തീവ്രവാദികളെന്ന് കങ്കണ; കേസെടുക്കണമെന്ന് കോടതി
മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്. മതത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്റെയോ പേരില്‍ സാമുദായിക സ്പര്ധയുണ്ടാക്കല്, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.