ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 4,37,61,932 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പല രാജ്യങ്ങളിലും രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമാവുകയാണ്. ലോകത്ത് 11,64,185 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 3,21,56,217 പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 89 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,31,026 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 58 ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു.ഇതുവരെ 1.19 ലക്ഷം പേര് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എഴുപത് ലക്ഷത്തിലധികം പേര് സുഖംപ്രാപിച്ചു.
ബ്രസീലാണ് 54 ലക്ഷത്തിലധികം പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 1,57,451 പേര് മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി ഉയര്‍ന്നു.