ന്യൂ ഡല്ഹി: റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ – ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) സ്വത്തുവില്പന ഇടപാടിനെതിരെ ഇ-കോമേഴ്സ് വമ്പൻ ആമസോൺ. തർക്കം ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റു ഭീമന്മാർ (റിലയൻസും ആമസോണും) തമ്മിലുള്ള ഏറ്റുമുട്ടലിനാണ് വഴി തുറന്നിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എഫ്ആർഎൽ സ്വത്തുക്കൾ റിലയൻസിന് വിൽക്കുവാനുള്ള നീക്കം ആമസോൺ- എഫ്ആർഎൽ കരാറിന് വിരുദ്ധമാണെന്നാണ് സിങ്കപ്പൂർ ആർബിട്രേറ്റർ മുമ്പാകെ ആമസോൺ വാദം. എന്നാൽ റിലയൻസുമായുള്ള സ്വത്തുവില്പന കരാർ സാധ്യമാകാതെ വന്നാൽ ഇന്ത്യയുടെ എഫ്ആർഎൽ പൂർണമായും ഇല്ലാതാകുമെന്നാണ് എഫ്ആർഎൽ ആർബിട്രേറ്ററെ ബോധിപ്പിച്ചത്. എന്നാൽ റിലയൻസിന് സ്വത്തുക്കൾ വിൽക്കാനുള്ള എഫ്ആർഎൽ തീരുമാനം നടപ്പിലാക്കരുതെന്ന ആമസോൺ അനുകൂല ഉത്തരവാണ് ആർബിട്രേറ്റർ ഒക്ടോബർ 25 ന് പുറപ്പെടുവിച്ചത്.
യുഎസ് കമ്പനി ആമസോണുമായുള്ള പ്രത്യേക കരാറിൽ കഴിഞ്ഞ വർഷമാണ് എഫ്ആർഎൽ ഒപ്പുവച്ചത്. കരാറിലെ ചില വ്യവസ്ഥകൾ എഫ്ആർഎൽ ലംഘിച്ചുവെന്നാണ് ആർബിട്രേറ്റർ മുമ്പാകെ ആമസോൺ സമർത്ഥിച്ചത്.
കടം ഉൾപ്പെടെ 3.38 ബില്യൺ ഡോളർ ചില്ലറ വിൽപ്പന- മൊത്തവ്യാപാര- ലോജിസ്റ്റിക്സുൾപ്പെടെയുള്ള ബിസിനസുകൾ റിലയൻസിന് വിൽക്കുവാൻ എഫ്ആർഎൽ ആഗസ്തിലെടുത്ത തീരുമാനമാണ് തർക്ക ഹേതു.
റിലയൻസ് മേധാവി മുകേഷ് അംബാനി ഗ്രൂപ്പിലെ സ്ഥാപനങ്ങളു ൾപ്പെടെ നിയന്ത്രിത വ്യക്തികളുടെ പട്ടികയിലുള്ള ഒരു ഇന്ത്യൻ ഗ്രൂപ്പിനും എഫ്ആർഎൽ ഗ്രൂപ്പിൻ്റെ സ്വത്തു വില്പപന പാടില്ലെന്ന് 2019ലെ ആമസോൺ- എഫ്ആർഎൽ കരാറിൽ വ്യവസ്ഥയുണ്ട്. പക്ഷേ പ്രസ്തുത വ്യവസ്ഥകൾ ലംഘിച്ചാണ് ആർഐഎലിന് ഫ്യുച്ചർ ഗ്രൂപ്പിൻ്റെ സ്വത്തു വില്പനയെന്നാണ് ആമസോൺ വാദം. സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ നിയമപ്രകാരമാണ് തർക്കങ്ങളിലുള്ള വാദം കേൾക്കുന്നത്.
ആമസോൺ അനുകൂല ഉത്തരവിനെ തുടർന്ന് റിലയൻസ്, എഫ്ആർഎൽ ഓഹരികളുടെ മുല്യo ഇടിഞ്ഞു. കാലതാമസമില്ലാതെ കരാർ പൂർത്തിയാക്കാൻ താല്പര്യപ്പെടുന്നു- ഇത് ആർബിട്രേറ്റർ ഉത്തരവിനോടുള്ള റിലയൻസ്- ഫ്യൂച്ചർ മാനേജ്മെൻ്റുകളുടെ പ്രതികരണം