വിജയ് ആറ്റ്ലി ചിത്രം ബിഗില്‍ റീ റിലീസ് ചെയ്യുന്നു. ഇന്നുമുതലാണ് ചിത്രം തിയറ്ററില്‍ വീണ്ടും റിലീസ് ചെയ്തത്. ചിത്രം ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ബിഗില്‍ വീണ്ടും തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.ജിഎസ് എന്റർടൈൻമെൻറ് നിർമിച്ച ചിത്രം വൻ വിജയമായിരുന്നു.
വിജയ് ഡബിൾ റോളിലെത്തിയ ചിത്രം പോണ്ടിച്ചേരി ഷണ്മുഖ തിയറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ നയന്‍താരയായിരുന്നു വിജയ്യുടെ നായിക.റീബ മോണിക്ക ജോര്‍ജ്ജ്, വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര് റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
സ്പോര്‍ട്ട്സ് ഡ്രാമയായ ചിത്രം ഒരു ദിവസം മൂന്ന് തവണയാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.‘തെരി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി വിജയ് ടീം ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. ആക്ഷനും സസ്പെന്‍സും പ്രണയവും കാല്പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.