അബുദാബി: യുഎഇയില്‍ ഇന്ന് 915 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1295 പേര് രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗ വ്യാപനം ആയിരത്തിന് മുകളിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 77,000 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് 1.17 കോടിയിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം രാജ്യത്ത് 1,16,517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1,08,811 പേര് രോഗമുക്തി നേടി. ആകെ 466 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,240 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.