ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വരുത്തിയ ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. സൗദി അറേബ്യ ഹജ്ജ് – ഉംറ മന്ത്രാലയമാണ് ഞായറാഴ്ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നു അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്നതു പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രണ്ടാം ഘട്ട തീര്‍ഥാടനവും നടക്കുക
രണ്ടാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം