കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ് ശൈഖ് താമിർ അൽ അലി അസ്സബാഹിനെ സന്ദർശിച്ചു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങളായിരുന്നു ചർച്ചയില്‍ മുഖ്യ അജണ്ട.
ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങള്‍ തുടങ്ങി പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധി യോജിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാ വിഷയമായിരുന്നു.