ന്യൂഡല്‍ഹി :ഇനി മുതല്‍ ജനന, മരണ രജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനു നല്കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ജനന, മരണ രജിസ്ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു.
ആധാര്‍ ഹാജരാക്കണോ വേണ്ടയോ എന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.ആധാര്‍ നമ്ബര്‍ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാല്‍ തന്നെ ആദ്യ 8 അക്കങ്ങള്‍ കറുത്ത മഷി കൊണ്ട് മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.