കോവിഡ് – 19 രോഗബാധയിൽ പ്രായമൊരു ഘടകമല്ലെന്ന് പഠന റിപ്പോർട്ട്. രോഗലക്ഷണങ്ങളിലും രോഗം കലശലാകുന്നതിലും മരണം സംഭവിക്കുന്നതിലും പ്രായം ഘടകമാണെന്ന വ്യാപക നിഗമനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പഠനം.
കോവിഡ് – 19 രോഗബാധയിൽ മരണ നിരക്ക് ഏറുകയാണ്. പ്രായമായവർ എളുപ്പത്തിൽ മരണത്തിന് കീഴടങ്ങുന്നുവെന്നാണ് പൊതുവെ റിപ്പോർട്ടുകൾ. ഹോക്ക്യഡോ യൂണിവേഴ്സിറ്റി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് പഠനത്തിന് മുൻകയ്യെടുത്തത്.
ജപ്പാൻ, സ്പയിൻ , ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരെ മുൻനിറുത്തിയാണ് പഠനം നടത്തിയത്. കൂടിയ പ്രായം വൈറസ് ബാധക്ക് ഒരു പ്രധാന ഘടകമാകുന്നില്ലെന്ന കണ്ടെത്തലാണ് പഠനത്തിൽ ഉരു തിരിഞ്ഞതെന്ന് പറയുന്നു. സയൻ്റിഫിക് റിപ്പോർട്ട് എന്ന ജേണല്‍ ഒക്ടോബർ ആറിനാണ് പഠന റിപ്പോർട്ട് പ്രസിദ്ധികരിക്കപ്പെട്ടത് – എഎൻഐ റിപ്പോർട്ട്.
also read: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതായി സൂചന; 55,342 പേർക്ക് മാത്രം ഇന്നലെ രോഗം