കപ്പങ്ങ ,ഓമയ്ക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പപ്പായ കേരളത്തില്‍ സുലഭമായി കണ്ടുവരുന്ന ഫലമാണ്. പണച്ചെലവില്ലാതെ പോഷകങ്ങള്‍ ലഭിക്കാന്‍ ദിവസവും ഒരു പപ്പായ കഴിച്ചാല്‍ മതി. പപ്പായ കൃഷി ചെയ്യാന്‍ ഒരുപാട് അധ്വാനത്തിന്റെ ആവശ്യമെയില്ല. എന്നാല്ലോ പോഷകങ്ങളുടെ കലവറയാണ് പപ്പായ.
ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിനുകളും ഓമയ്ക്കയില് അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ തന്നെ തായ്ലാന്ഡ് ഇനമായ റെഡ് ലേഡി ഉള്‍പ്പെടെയുള്ള കുരു കുറഞ്ഞ, അത്യുല്പാദന ശേഷിയുള്ള സങ്കരയിനങ്ങളുണ്ട്. വിത്തുകളാണ് കപ്പങ്ങ നടാനായി നാം ഉപയോഗിക്കുന്നത്.
ദിവസവും കഴിക്കാം :
* കൊളസ്ട്രോള്‍ കുറയ്ക്കും
* ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുള്ളതിനാല്‍ അര്‍ബുദത്തെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കുന്നു.
* പച്ച പപ്പായയിലെ നാരുകള്‍ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കും.
*വൈറ്റമിന്‍ എ, ബി, സി, കെ എന്നിവയുള്ളതിനാല്‍ പ്രതിരോധശേഷിക്ക് വളരെ ഉത്തമമാണ്. കണ്ണ്, ചര്‍മം എന്നിവയ്ക്ക് ഗുണകരം. ഇതില്‍ ധാരാളം കാല്‍സ്യവും പൊട്ടാസ്യവും മഗ്നീഷ്യവുമുണ്ട്. ശരീരത്തിലെ കാല്‍സ്യം ശേഖരം ശക്തമായി നിലനിര്‍ത്തും. പപ്പായയില്‍ കാലറി കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രപിക്കുന്നവര്ക്ക് വളരെ ഗുണം ചെയ്യും.
* ദഹന വര്‍ധകമാണ് പപ്പായകള്‍. പപ്പായയിലുള്ള കൈമോ പപ്പെയ്ന്, പപ്പെയ്ന് എന്നീ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നു. കൂടാതെ പ്രോട്ടീനുകളെ വിഘടിപ്പിക്കുന്നു. പപ്പായയുടെ കറയിലാണ് ഇത് കൂടുതലായുള്ളത്.
* മുഖ സംരക്ഷണത്തിനും പപ്പായ വളരെ നല്ലതാണ്.