ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത് ലക്ഷം പിന്നിട്ടു. ഇതുവരെ 3,70,92,253 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,72,146 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,7879,779 ആയി.
അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 78 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനെട്ടായിരം കടന്നു. 50,59,889 പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകളില്‍ 20 ശതമാനത്തോളം കുറവുണ്ടായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തോടടുത്തു. മരണം 1.07 ലക്ഷമായി ഉയര്‍ന്നു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തിനു താഴെയാണ്. ആകെ രോഗികളില്‍ 12.94 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 59,06,069 പേര് രോഗമുക്തി നേടി.