ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. തന്റെ പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി ചിന്തിക്കുന്നതെന്നും മറിച്ച് സൈനികരെക്കുറിച്ചല്ലെന്നും രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ വിവിഐപി വിമാനം വാങ്ങിയത് 8400 കോടി രൂപയ്ക്കാണ്. എന്നാല്‍ സിയാച്ചിന്‍-ലഡാക്ക് അതിര്‍ത്തിയിലുള്ള നമ്മുടെ ജവാന്മാര്ക്കായി കുറച്ചെങ്കിലും പണം ചെലവഴിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.