ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 199 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
4 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, 387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11692 പേര് രോഗ മുക്തരായി. 5341 പേര് ചികിത്സയിലുണ്ട്.