ശ്രീനഗർ: പാക്കിസ്ഥാൻ വെടിനിറുത്തൽ ലംഘിച്ച് രണ്ടു ഇന്ത്യൻ സൈനികരെ വധിച്ചു. നാല് ഇന്ത്യ സൈനികർക്ക് പരിക്ക്. വടക്കൻ കശ്മീരിലെ നൗഗം മേഖലയിൽ ഇന്ന് (ഒക്ടോബർ ഒന്ന് ) രാവിലെയായിരുന്നു സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നിയന്ത്രണരേഖയിൽ പ്രകോപനങ്ങളില്ലാതെയാണ് പാക്ക് പട്ടാളം വെടിയുതിർത്തിയത്. പരിക്കേറ്റവരെ രക്ഷിച്ചു. പാക്കിസ്ഥാന് അനുയോജ്യമായ തിരിച്ചടി നൽകുന്നുവെന്ന് സേന ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
744 കിലോമിറ്റർ നിയന്ത്രണരേഖയിൽ കൃഷ്ണഗഡി മേഖലയിൽ പാക്കിസ്ഥാൻ്റെ ഷെൽ ആക്രമണത്തിൽ കർണിൽ സിങ് എന്ന പട്ടാളക്കാരൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. പഞ്ചാബ് സൻഗ്രൂർ ജില്ല ലോഹ കേര സ്വദേശിയാണ്.
വടക്കൻ കശ്മിർ മച്ചിൽ മേഖലയിൽ സെപ്തംബർ 28ന് പാക്ക് പട്ടാളത്തിൻ്റെ വെടിയേറ്റ് ഒരു ഇന്ത്യ സൈനികന് പരിക്കേറ്റിരുന്നു. നിയന്ത്രണരേഖ ലംഘിച്ചുള്ള പാക്ക് പട്ടാളത്തിൻ്റെ നിരന്തര ആക്രമണങ്ങൾ വെടിനിറുത്തൽ കരാർ ലംഘനങ്ങളാണെന്ന് സേനയുടെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.