റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച പുതുതായി 418 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 612 പേര് രോഗമുക്തി നേടി. 29 പേര് മരിച്ചു. ആകെ മരണസംഖ്യ 4768 ആയി ഉയര്‍ന്നു.
അതെസമയം നേരത്തെ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരുടെ എണ്ണം 10683 ആയും കുറഞ്ഞു. ഇതില്‍ 993 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതിയുള്ളത്.
ആകെ റിപ്പോര്‍ട്ട് ചെയ്ത 334,605 പോസിറ്റീവ് കേസുകളില്‍ 319154 പേര് രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
ബുധനാഴ്ച 47,320 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയി.