ന്യൂഡെല്‍ഹി: ശ്രീ കാശിവിശ്വനാഥ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് 800 കോടി രൂപ ചെലവഴിക്കുന്നു. കാശി വിശ്വനാഥ കോറിഡോര്‍ നിര്‍മ്മാണ പദ്ധതിയ്ക്കായാണ് 800 കോടി ചെലവ്.
ബലേശ്വര്‍ കല്ല്, മക്കരന മാര്‍ബിള്‍, രാജസ്ഥാന് കോട്ട ഗ്രാനൈറ്റ്, മന്ദന കല്ല് ഉപയോഗിച്ചാണ് കോറിഡോര്‍ നിര്‍മ്മാണം – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
അഞ്ചു ലക്ഷം ചതുരശ്ര അടിയില്‍ ശില്പ ചാതുര്യമാര്‍ന്ന കോറിഡോര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിശ്വനാഥ ക്ഷേത്രം ഗംഗാ കടവില്‍ നിന്ന് ദൃശ്യമാകും വിധത്തിലാണ് കോറിഡോര്‍ നിര്‍മ്മാണം. ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഏറെ വര്‍ദ്ധിപ്പിക്കുകയാണ്. യുപി പൊതുമരാമത്തു വകുപ്പിനാണ് 800 കോടി കോറിഡോര്‍ നിര്‍മ്മാണ പദ്ധതി മേല്‍നോട്ടം. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണിത്.
900 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. ഒക്ടോബറില്‍ തൊഴിലാളികളുടെ എണ്ണം 2500ലേക്ക് ഉയര്‍ത്തും. യുപി സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ കാശി വിശ്വനാഥ വികസന ബോര്‍ഡും കോറിഡോര്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
കോറിഡോര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ല്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക്ക് അഗര്‍വാല്‍ പറഞ്ഞു. കോറിഡോറിന്റെ നിര്‍മ്മാണത്തിനായ് 290 കെട്ടിടങ്ങള്‍ ഏറ്റെടുത്ത് പൊളിച്ചുനീക്കി.