പ്രിയ നടി മിയയും അശ്വിനും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്നു വൈകിട്ട് തന്നെ വിവാഹസല്‍ക്കാരവും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങായിരുന്നു പള്ളിയില്‍ നടന്നത്. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.