ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.
അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ നാം എപ്പോൾ മുന്നോട്ട് പോകുന്നത് ദുന്തങ്ങളുടെ ഒരു നേർക്കാഴ്ച്ചകളിലേക്കാണ്. ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിന്റെ ഇരയായി മാറിക്കഴിഞ്ഞു. എങ്കിലും ഒരു പ്രതീക്ഷയുടെ കണിക നമ്മുടെ ഒത്തൊരുമയെ വൈറസിൽ നിന്നും രക്ഷപ്രാപിക്കാൻ സഹായിച്ചേക്കും. നമ്മെ പഠിപ്പിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു നല്ല സുഹൃത്തായി മാറിയ എല്ലാ അധ്യാപകരെയും നമുക്ക് ഈ അധ്യാപക ദിനത്തിൽ ഓർക്കാം. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു.
സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകരെ രസിപ്പിക്കുന്നതിന്, വിദ്യാർത്ഥികൾക്ക് ആലാപനം, നൃത്ത മത്സരം, തീം പ്ലേ എന്നിവ സംഘടിപ്പിച്ച് ഒരു ചെറിയ പരിപാടി സംഘടിപ്പിക്കാൻ കഴിയും. എന്നാൽ ഇന്ന് വിദ്യാർഥികൾ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയ വഴി അധ്യാപകർക്ക് ആശംസകൾ സന്ദേശങ്ങളായി അയക്കാം.
ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ. വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.
അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു. രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്.