Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വീണ്ടുമൊരു അദ്ധ്യാപക ദിനം കൂടി…

Harishma Vatakkinakath by Harishma Vatakkinakath
Sep 2, 2020, 09:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗുരു ഇരുട്ട് അകറ്റുന്നവനും ആചാര്യന്‍ ചരിക്കേണ്ട വഴി കാണിച്ചുകൊടുക്കുന്നവനുമാണ്. കേവലമൊരു തൊഴില്‍ എന്നതിലുപരി, ദൈവദത്തമായ ഒരു നിയോഗമാണ് അദ്ധ്യാപനം. വളരെ അര്‍ത്ഥവത്തായ ഈ പുണ്യ പ്രവൃത്തിയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും. രാഷ്ട്ര നിര്‍മ്മാണത്തില്‍ പരമപ്രധാനമായ പങ്കുവഹിക്കുന്ന എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും മുന്നില്‍ അഭിവാദ്യങ്ങള്‍ ചൊരിയാന്‍ മാറ്റിവച്ച ദിനം.

വിദ്യാഭ്യാസം എന്നും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്. കാലാനുസൃതമായി പരിണാമ വിധേയമാകുന്ന ഒരു മേഖല. ഇതിന്‍റെ മര്‍മ പ്രധാനമായ ഘടകമാണ് അദ്ധ്യാപകര്‍. ക്ലാസ് മുറിക്ക് പുറത്ത്, സിലബസുകള്‍ക്കപ്പുറത്ത് കുട്ടികളില്‍ സനാതനമൂല്യങ്ങള്‍ സന്നിവേശിപ്പിക്കേണ്ട ദൗത്യം നിക്ഷിപ്തമായിരിക്കുന്നത് അദ്ധ്യാപകരിലാണ്


ചരിത്രം പിറകോട്ട് മറിച്ചാല്‍ ആധ്യാത്മിക ആചാര്യന്മാരെ അദ്ധ്യാപകരായി അംഗീകരിച്ചിരുന്നതായി കാണാം. എന്നാല്‍ ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. വിദ്യാഭ്യാസം സാര്‍വത്രികമായപ്പോഴാണ് അദ്ധ്യാപകര്‍ എന്ന പ്രത്യേക വര്‍ഗമുണ്ടായത്.

ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി കൊണ്ടാടുന്നുണ്ട്. ഇന്ത്യയ്ക്ക് സെപ്തംബര്‍ അഞ്ചാണ് ആ വിശിഷ്ട ദിനം. അതിപ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ എന്ന സർവേപള്ളി രാധാകൃഷ്ണന്‍റെ ജന്മദിനം. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

സർവേപള്ളി രാധാകൃഷ്ണന്‍ എന്ന ചരിത്രം


ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തില്‍ പ്രഥമ സ്ഥാനീയനായ ഡോ.എസ് രാധാകൃഷ്ണന്‍ ‌ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. 1909 ൽ മദ്രാസ് പ്രസിഡൻസി കോളേജിലാണ് അദ്ദേഹം തന്‍റെ അദ്ധ്യാപന ജീവിതം ആരംഭിക്കുന്നത്. 1918ല്‍ മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ച കാലയളവില്‍ ആനുകാലികങ്ങളിലും, പത്രമാസികകളിലും ആഴത്തിലുള്ള ചില ചിന്താധാരകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം സജീവമായിരുന്നു. ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂ‍ർത്തീകരിക്കുന്നത് ഈ കാലയളവിലാണ്. തന്റെ രണ്ടാമത്തെ പുസ്തകമായ ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി പൂർത്തിയാക്കുന്നത് 1920ല്‍. കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായിരിക്കെ ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ടയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു.

1940 ഓഗസ്റ്റ് 7ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സമ്മേളനത്തിന് ശേഷം ​​രവീന്ദ്രനാഥ ടാഗോറും ഡോ. ​​രാധാകൃഷ്ണനും

ഇതിനു പിന്നാലെയാണ് ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമാകുന്നത്. 1929ലാണ് ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ അദ്ദേഹത്തിന് നിയമനം ലഭിക്കുന്നത്. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി.

ReadAlso:

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

ബഹിരാകാശ സഞ്ചാരിയാകണമെന്നാണോ ആ​ഗ്രഹം?? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.

ജോണ്‍ എഫ് കെന്നഡിയ്ക്കൊപ്പം

1952ലാണ് സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ- അന്തർദ്ദേശീയ തലത്തില്‍ ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. 1962 മെയ് 13നാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്നത്. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. 1962 കാലയളവില്‍ ചൈനീസ് അധിനിവേശ സമയത്ത് അടിയന്തരാവസ്ഥയില്‍ ഒപ്പുവച്ചതടക്കമുള്ള സംഭവങ്ങള്‍ ഡോ.എസ് രാധാകൃഷ്ണന്‍ എന്ന പേരിന് ചരിത്രത്തിന്‍റെ ഏടുകളില്‍ അടിവരയിട്ടു.

ഇന്ദിര ഗാന്ധിക്കും നെഹ്റുവിനുമൊപ്പം.

ഇന്ത്യയുടെ അദ്ധ്യാപക ദിനം

വരും തലമുറയ്ക്ക് അദ്ധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 1994 ലാണ് ഒക്ടോബർ അഞ്ച് അന്താരാഷ്ട്ര അധ്യാപക ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ വിവിധ തീയതികളില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ മെയ് മാസത്തിലെ ആദ്യത്തെ മുഴുവൻ ആഴ്ചയിലെ ചൊവ്വയാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കില്‍, റഷ്യയില്‍ ഒക്ടോബര്‍ 5, സ്പെയിനില്‍ ജനുവരി 29, ചൈനയില്‍ സെപ്തംബര്‍ 10, അഫ്ഗാനിസ്ഥാനില്‍ ഒക്ടോബര്‍ 15, എന്നിങ്ങനെ വ്യത്യസ്ത ദിനങ്ങളിലായി പല ആശയങ്ങളുടെയും വ്യക്തികളുടെയും ഓര്‍മ്മകളില്‍ അദ്ധ്യാപകര്‍ക്കായി ഒരു ദിനം കൊണ്ടാടുന്നു.


ഇന്ത്യയില്‍ പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും ഒക്കെയായാണ് സ്കൂളുകളും സ്ഥാപനങ്ങളും അദ്ധ്യാപക ദിനം ആചരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തിയിരുന്നു. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധി മുഖേന ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍.


വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ-സംസ്ഥാന അവാർഡുകളുടെ പ്രഖ്യാപനവും അദ്ധ്യാപക ദിനത്തിലാണ് നടക്കുന്നത്. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകം തന്നെയാണ്.

Latest News

വെങ്ങരയിൽ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ ശക്തം

ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു, കുട്ടികൾ ഉൾപ്പെടെ 34 മരണം

കാറിൽ കഞ്ചാവ് കടത്ത്; രണ്ടാം പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കാര്‍ ഇടിച്ചുകയറി നാല് വയസുകാരന്‍ മരിച്ച സംഭവം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.