2020 സെപ്റ്റംബർ 18 -ന് സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി രാജ്യത്ത് വിപണിയിലെത്തുമെന്ന് കിയ മോട്ടോർസ് ഇന്ത്യ വെളിപ്പെടുത്തി. മോഡലിനായുള്ള ബുക്കിംഗ് 2020 ഓഗസ്റ്റ് 20 -ന് ആരംഭിച്ചു. 25,000 രൂപയാണ് ബുക്കിംഗിനായുള്ള ടോക്കൺ തുക. HT-ലൈൻ, GT-ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന വകഭേദങ്ങളാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഉൾപ്പെടുന്ന രണ്ട് പെട്രോൾ എഞ്ചിനുകൾ കിയ സോണറ്റിൽ ലഭ്യമാണ്. ആദ്യത്തെ എഞ്ചിൻ ഓപ്ഷൻ 81 bhp കരുത്തും, 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഇതോടൊപ്പം ലഭ്യമാവുകയുള്ളൂ. 117 bhp കരുത്തും 172 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സ്പീഡ് iMT യൂണിറ്റിലേക്കോ ഏഴ് സ്പീഡ് DCT -യിലേക്കോ ജോടിയാക്കും.
അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഇതോടൊപ്പം ലഭ്യമാവുകയുള്ളൂ. 117 bhp കരുത്തും 172 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സ്പീഡ് iMT യൂണിറ്റിലേക്കോ ഏഴ് സ്പീഡ് DCT -യിലേക്കോ ജോടിയാക്കും. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, കോൺട്രാസ്റ്റ് കളർ റിയർ ഡിഫ്യൂസർ എന്നിവ കിയ സോനെറ്റിന്റെ സവിശേഷതകളിൽ ഉൾപ്പെടും.
അകത്ത്, 10.25 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൗണ്ട് മൂഡ് ലൈറ്റിംഗ്, സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫയർ, ഡ്രൈവ്, ട്രാക്ഷൻ കൺട്രോൾ മോഡുകൾ, ബോസ് സോർസ്ഡ് ഏഴ്- സ്പീക്കർ മ്യൂസിക് സിസ്റ്റം.
ആറ് എയർബാഗുകൾ, ABS, EBD, ESC, VSM, ബ്രേക്ക് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകൾ സോനെറ്റിന് ലഭിക്കും. ഇൻറൻസ് റെഡ് വിത്ത് അറോറ ബ്ലാക്ക് പേൾ, ബീജ് ഗോൾഡ് വിത്ത് അറോറ ബ്ലാക്ക് പേൾ, അറോറ ബ്ലാക്ക് പേൾ വിത്ത് ഗ്ലേസിയർ വൈറ്റ് പേൾ എന്നീ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും വാഹനത്തിൽ ലഭ്യമാണ്.