മുംബൈ: നടന് സുശാന്തിന്റെ മരണത്തിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ റണൗത്ത് നടത്തിയത്. ഇതിനിടെ പിആര്‍ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിനു പകരം കങ്കണ സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
ഇതിനിടയില്‍ കങ്കണയുടെ ആരോപണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സ്വന്തം കാര്യങ്ങള്‍ക്കായി കങ്കണ സുശാന്തിന്റെ മരണം ഉപയോഗിക്കുകയാണെന്നായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്ന ആരോപണം. ഇപ്പോള്‍ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.
‘ഞാന്‍ മിണ്ടാതെ എല്ലാം സഹിക്കണമെന്ന് ആഗ്രഹിക്കുന്നവരോടും ഉപദ്രവങ്ങളെക്കുറിച്ചുള്ള സുശാന്തിന്റെ പരാതികളെ അവഗണിച്ചവരോടും ആയി പറയുന്നു, ഇതൊന്നും എന്നെ കുറിച്ചല്ല. ദയവായി വായടച്ചിരിക്കൂ. കങ്കണ ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ചാനലിനു നല്കിയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ ട്വീറ്റ്.