കുവൈറ്റ് സിറ്റി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ അഞ്ച് മാസത്തെ കര്‍ഫ്യൂവിൽ നിന്ന് കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്. നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് കര്‍ഫ്യൂവിന് വിരാമമാകും. കോവിഡ് പടരാൻ തുടങ്ങിയ മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒമ്പത് വരെയായിരുന്നു ഭാഗിക കര്‍ഫ്യൂ. പിന്നീട് ഇത് പല ഘട്ടങ്ങളിലായി ദൈര്‍ഘ്യം കുറച്ചു. കഴിഞ്ഞ 22ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കര്‍ഫ്യൂ പിന്‍വലിക്കുമെങ്കിലും വിവിധ മേഖലകള്‍ക്ക് മുഴുവന്‍ സമയ പ്രവര്‍ത്തനാനുമതിയില്ല.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവില്‍ പകുതി ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ അങ്ങനെ തന്നെ തുടരണം. നേരത്തെ മുഴുവന്‍ സമയങ്ങളിലും പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് നിശ്ചിത സമയം ഏര്‍പ്പെടുത്തിയേക്കും. ഇവയുടെ പ്രവര്‍ത്തനസമയം രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍