രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് കാര്‍ ലീസിങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്ന ബ്രാന്‍ഡിലാണ് ഈ സേവനം ലഭ്യമാകുന്നത്. തുടക്കത്തില്‍ ഗുരുഗ്രാമിലും ബാംഗളൂരുവിലുമാണ് സേവനം ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതി വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
ഇതിന്റെ ഭാഗമായി മൈല്‍സ് ഓട്ടോമോട്ടീവ് ടെക്‌നോളജീസുമായി സഹകരിച്ച് ഹൈദരാബാദിലും പൂനെയിലും കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം മാരുതി സുസുക്കി ആരംഭിക്കും. മാരുതിയുടെ സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ എന്നിവ അറീനയില്‍ നിന്നും ബലേനോ, സിയാസ്, XL6 മോഡലുകള്‍ നെക്‌സ ഡീലര്‍ഷിപ്പ് വഴിയും സ്വന്തമാക്കാം. പദ്ധതി പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് 12, 18, 24, 30, 36, 42, 48 മാസത്തേക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ സാധിക്കും.
പൂനെയില്‍ സ്വിഫ്റ്റ് LXi പതിപ്പിന് 17,600 രൂപയും ഹൈദരാബാദില്‍ 18,350 രൂപയിലും (നികുതി ഉള്‍പ്പെടെ) ആരംഭിക്കുന്ന പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജും ഉപഭോക്താക്കള്‍ അടയ്ക്കേണ്ടിവരുമെന്ന് മാരുതി സുസുക്കി പറയുന്നു. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാല്‍, ഉപഭോക്താവിന് ബൈബാക്ക് (Buyback) ഓപ്ഷന്‍ ലഭിക്കും.
കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു നിര്‍മ്മാതാക്കളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.