എസ്ബിഐ ജനറൽ ഇൻഷുറൻസ് ആർക്കും സമ്മാനിക്കാവുന്ന അപകട ഇൻഷുറൻസ് പോളിസി ‘ശഗുൻ’ അവതരിപ്പിച്ചു. ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ നൂതന പോളിസി ചട്ടങ്ങൾക്കനുസരിച്ചാണിത്. ഇൻഷുർ ചെയ്യപ്പെടുന്ന ആളുമായി പോളിസി വാങ്ങുന്ന വ്യക്തിക്ക് ബന്ധമൊന്നും വേണ്ട എന്നതാണ് പോളിസിയുടെ സവിശേഷത.
അപ്രതീക്ഷിത അപകടത്തെ തുടർന്ന് ഉണ്ടാകാവുന്ന മരണം, ഭാഗികമോ അല്ലാതെയോ ഉള്ള അംഗവൈകല്യം, താൽക്കാലിക വൈകല്യങ്ങൾ തുടങ്ങിയവ ശഗുൺ അപകട ഇൻഷുറൻസിന്റെ കവറിൽ വരും. ശുഭവേളയിൽ സമ്മാനം നൽകാൻ അനുയോജ്യമായ ഉൽപന്നം എന്ന നിലയിലാണ് ‘ശഗുൻ’ എന്നു പേരിട്ടതെന്നും 501, 1001, 2001 രൂപ എന്നിങ്ങനെ രാജ്യത്തെ സമ്മാനം നൽകൽ രീതിയിലുള്ളതാണു പ്രീമിയമെന്നും എസ്ബിഐ ജനറൽ ഇൻഷുറൻസ് അറിയിച്ചു. 18– 65 പ്രായപരിധിയിലുള്ളവർക്ക് ശഗുൻ ഇൻഷുറൻസ് സമ്മാനിക്കാം. ഒരു വർഷമാണ് പോളിസി കാലാവധി. www.sbigeneral.in.