ചൈന: ചൈനീസ് ഫാര്‍മ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡു പ്രതിരോധ കുത്തിവെയ്പ് മരുന്നിന് വന്‍ വിലയെന്ന പ്രചരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാര്‍മ) ചെയര്മാന് ലീ ജിങ്സന്‍ പറഞ്ഞു – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് മരുന്നിന് 1000 യുവാന്‍ ( 144.27 ഡോളര്‍) മുകളില്‍ വില വരില്ലെന്ന് കമ്പനി വ്യക്തമാക്കി.
മരുന്ന് പരീക്ഷണഘട്ടത്തിലാണ്. ഈ വര്‍ഷാവസാനത്തില്‍ പൊതുവിപണിയിലിറക്കും. മരുന്നിന്റെ ഫലം മനുഷ്യരില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതറിയുവാനുളള അന്തിമഘട്ട പരീക്ഷണങ്ങള്‍ യുഎഇയില്‍ പുരോഗമിക്കുകയാണ്. ഈ പരീക്ഷണ ഫലത്തിന് വിധേയമായിട്ടായിരിക്കും മരുന്നിന് അന്തിമാനുമതി. കോവിഡു പ്രതിരോധ മരുന്നു വികസിപ്പിച്ചെടുക്കുന്നതിലുള്ള മത്സരത്തിലാണ് മരുന്നു കമ്പനികള്‍. 20 ക്ലിനിക്കല്‍ പരീക്ഷണമടക്കം 200 ഓളം പരീക്ഷണങ്ങളാണ് ലോകത്താകമാനം നടക്കുന്നത്.
മോഡണ ഇന്‍കോര്‍പ്പ്, ഫൈസര്‍, ബയോന്‍ ടെക്ക് എസ്ഇ തുടങ്ങിയവരാണ് ഇവരില്‍ വമ്പന്മാര്. ചൈനീസ് ഭരണകൂട ഇന്‍ഷുറന്‍സ് പദ്ധതിയനുസരിച്ച് ചില വാക്സിനുകള്‍ ഉപയോക്താക്കള്‍ക്ക് സൗജ്യനമാണ്. വികസിപ്പിച്ചെടുക്കപ്പെടുന്ന വാക്സിന് ഇന്‍ഷൂറന്‍സ് പദ്ധതിയിലുള് പ്പെടുമോയെന്നതിനെക്കുറിച്ച് സിനോഫാര്‍മ ചെയര്മാന് ലിയു പരാമര്‍ശിച്ചില്ല.