ഇന്ത്യൻ ഓഫ് റോഡ് എസ്യുവികളിലെ രാജാവായ മഹീന്ദ്ര ഥാർ അടിമുടി മാറ്റങ്ങളുമായി വിപണിയിൽ എത്തി. നീണ്ടനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമാമാകുന്നത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടും പരിഷ്കരണങ്ങളോടുമാണ് വാഹനം എത്തുന്നത്.
പുതിയ (2020) മഹീന്ദ്ര ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർമാക്-ഓറിയന്റഡ് വേരിയന്റാണ്.
ഒക്ടോബർ 2 -ന് ഇന്ത്യൻ വിപണിയിൽ പുതിയ ഥാർ വിൽപ്പനയ്ക്കെത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഔദ്യോഗിക ബുക്കിംഗ് ഇതേ തീയതിയിൽ തന്നെ ആരംഭിക്കുമെന്ന് അറിയിച്ചു. പുതിയ ഥാർ ഇതിനകം തന്നെ ആരാധനാകേന്ദ്രമായ ഒരു ബ്രാൻഡിന്റെ ആകർഷണം വിപുലമായ ഒരു കൂട്ടം ഉപഭോക്താക്കളിലേക്ക് ഉയർത്തും. ഇത് അസാധാരണമായ യാത്രകളും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിടുന്നു.
പുതിയ ഥാർ 2020 ഒക്ടോബർ 2 -ന് സമാരംഭിക്കും, അത് തങ്ങളുടെ സ്ഥാപക ദിനം കൂടിയാണ് എന്ന് M & M ലിമിറ്റഡിന്റെ ഓട്ടോ & ഫാം സെക്ടറുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കർ പറഞ്ഞു. പുതിയ (2020) ഥാർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ T-GDi എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ M-ഹോക്ക് ഡീസൽ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു.
പെട്രോൾ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 bhp കരുത്തും 300 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിക്കുന്നു.
പുതിയ ഥാർ അനാച്ഛാദനം ചെയ്തുകൊണ്ട് തങ്ങൾ ചരിത്രം വീണ്ടും മാറ്റിയെഴുതുന്നു. ഓൾ-ന്യൂ ഥാർ നമ്മുടെ സമ്പന്നമായ വാഹന പൈതൃകത്തിൽ ഉറച്ചുനിൽക്കുകയും മഹീന്ദ്ര DNA -യെ അതിന്റെ ശുദ്ധമായ രൂപത്തിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു എന്ന് M & M ലിമിറ്റഡ് എംഡിയും സിഇഒയുമായ പവൻ ഗോയങ്ക പറഞ്ഞു.