ചുണ്ട് വരണ്ട് പൊട്ടുന്നത് തണുപ്പ് കാലത്ത് അധികം പേരിലും കണ്ട് വരുന്ന പ്രശ്നമാണ്. വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവും എസി മുറിയില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കപ്പെടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്..അറിയാം എന്തൊക്കെയാണെന്ന്…
-
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ലിപ് ബാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. ചുണ്ടുകള്‍ വരണ്ടിരിക്കാതിരിക്കാന്‍ ഇത് ഏറെ ഗുണം ചെയ്യും.
-
തേനിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വളരെ വരണ്ടതോ പൊട്ടുന്നതോ ആയ അധരങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഏതെങ്കിലും ഒരു നേരം അൽപം തേൻ ചുണ്ടിൽ പുരട്ടുന്നത് ശീലമാക്കുക.
-
ഗ്രീൻ ടീ ബാഗ് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം ടീ ബാഗ് ഉപയോഗിച്ച് മൃദുവായി ചുണ്ടുകളിൽ തടവുക. ഇത് ചുണ്ടുകൾ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കും.