ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 99 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്തുനിന്നും 3 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ആകെ 961 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1292 പേര് രോഗമുക്തരായി. വ്യാഴാഴ്ച 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 21 പേര് സന്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 3 പേര്‍വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.