ഏറ്റവും പുതിയ എസ്യുവിയായ ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നു.

സ്റ്റൈലില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ‘അര്‍ബന്‍ സ്റ്റാന്‍ഡ് ഔട്ട് അപ്പീല്‍’ നല്കുന്ന പുതിയ അര്‍ബന്‍ ക്രൂസര്‍ കോംപാക്റ്റ് എസ്യുവിയില് നിന്ന് കൂടുതല്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വരുന്ന ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്യുവി ഇന്ത്യയില്‍ നിരത്തിലെത്തിച്ചുകൊണ്ട് എസ്യുവി വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.