മുംബൈ: ഈ മാസം പത്തിന് മുന്‍പ് നിരക്കുകള്‍ കുറയ്ക്കാന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ്ഡി ചാനലുകള്‍ എന്നത് 200 എണ്ണമാക്കി വര്‍ധിപ്പിക്കുക, 200ല്‍ കൂടുതല്‍ ചാനലുകള്‍ ഉണ്ടെങ്കിലും പരാവധി നിരക്ക് 160 രൂപയില്‍ കൂടരുത് എന്നിങ്ങനെയാണ് പുതുക്കിയ നിര്‍ദേശങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ ഈ നിര്‍ദ്ദേശം ട്രായ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ട്രായിയുടെ നിര്‍ദ്ദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനല്‍ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.