വാല്‍വുള്ള എന്‍ 95 മാസ്കുകള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഇക്കാര്യമറിയിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്ത് നല്കി. ധരിച്ചിരിക്കുന്ന ആളില്‍നിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാന്‍ ഈ മാസ്കുകള്‍ക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഗുണകരമല്ല ഇത്തരം മാസ്കുകളെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.