സുശാന്ത് സിങിന്‍റെ ജീവിതം സിനിമയാകുന്നു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, താരത്തിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്ന പേരിലാണ് ചിത്രം വരുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുശാന്തിന്റെ രൂപസാദൃശ്യത്തിലൂടെ ടിക് ടോക്ക് വീഡിയോകളില്‍ ശ്രദ്ധേയനായ സച്ചിന്‍ തിവാരിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ശേഖര്‍ ഗുപ്തയാണ് പ്രൊഡക്ഷന്‍.


സെപ്തംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മുംബൈ, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. ക്രിസ്മസ് റിലീസായി ചിത്രമെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.