മോഡലുകള്‍ക്ക് പുതിയ വാറണ്ടി പദ്ധതിയുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ‘റോയല്‍ എന്‍ഫീല്‍ഡ് സെക്യുര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചത്.
ബിഎസ് VI മോഡലുകള്‍ക്ക് ഒപ്പം തന്നെ ഏതാനും ബിഎസ് IV മോഡലുകളും ഈ പദ്ധതിയുടെ ഭാഗമാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 22 മാസത്തില്‍ താഴെയുള്ള ബിഎസ് IV മോഡലുകള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റി 2 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വരെയാണ്. ബിഎസ് IV മോഡലുകള്‍ക്കായി ഇത് 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ നീട്ടാന്‍ കഴിയും.
ബിഎസ് IV മോഡലുകള്‍ക്കായി, വിപുലീകൃത വാറണ്ടിയുടെ അധിക വില കണക്കാക്കുന്നത് ലളിതമാണ്. രണ്ട് മാസത്തില്‍ താഴെയുള്ള മോഡലുകള്‍ക്ക്, നിങ്ങള്‍ ചെറിയ തുക നല്‍കണം. 350 സിസി മോഡലുകള്‍ക്ക് 2,150 രൂപയും 350-500 സിസി മോഡലുകള്‍ക്ക് 2,650 രൂപയും നല്‍കണം.
3 മുതല്‍ 12 മാസം വരെയുള്ള 350 സിസി ബൈക്കുകള്‍ക്ക് ചെലവ് 2,299 രൂപയും, 350-500 സിസി മോഡലുകള്‍ക്ക് യഥാക്രമം 2,799 രൂപയും ചെലവ് വരും. അതേസമയം ബിഎസ് VI മോഡലുകളുടെ കാര്യത്തില്‍ അല്പം വ്യത്യസ്തമാണ്.
350 സിസി മോഡലുകള്‍ക്കും ഹിമാലയനും നിങ്ങള്‍ക്ക് നാലാം വര്‍ഷ വാറന്റി 1,599 രൂപയ്ക്ക് വാങ്ങിയ ആറ് മാസത്തിനുള്ളിലോ, അല്ലെങ്കില്‍ 1,899 രൂപയ്ക്ക് വാങ്ങി ആറ് മാസത്തിന് ശേഷമോ സ്വന്തമാക്കാം. നിങ്ങള്‍ക്ക് നാലാം വര്‍ഷ വാറന്റി ലഭിച്ചിട്ടുണ്ടെങ്കില്‍, 1,799 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇത് 5-ാം വര്‍ഷ വാറണ്ടിയായി (മോട്ടോര്‍ സൈക്കിള്‍ വാങ്ങി ആറുമാസത്തിനുശേഷം) അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.
നിങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും എക്‌സ്റ്റെന്‍ഡഡ് വാറണ്ടി ഒരുമിച്ച് ക്ലബ് ചെയ്യാന്‍ കഴിയും, ഇതിന് 2,999 രൂപയാണ് ചെലവ് വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ക്കായി, ബിഎസ് IV മോഡലുകള്‍ക്കും ബിഎസ് VI മോഡലുകള്‍ക്കും സമാനമാണ് എക്‌സ്റ്റെന്‍ഡഡ് വാറന്റി സ്‌കീം.