സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്ന റിയ ചക്രവര്‍ത്തിയുടെ ആവശ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. നടി നാടകം കളിക്കുകയാണെന്നും മരണം നടന്ന് ഒരുമാസം പിന്നിടുമ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു തിരക്കിട്ട നീക്കമെന്നും ആരാധകര്‍ ചോദിക്കുന്നു. തെളിവുകള്‍ നശിപ്പിച്ചുകളഞ്ഞ ശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും ആരാധകര്‍ റിയയോട് ചോദിക്കുന്നു.
‘ഞാന്‍ സുശാന്തിന്റെ കാമുകി റിയ, സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാന്‍ സിബിഐ അന്വേഷണത്തിനു മുന്‍കൈ എടുക്കണം. എന്താണ് ഇങ്ങനെയൊരു സാഹസത്തിനു സുശാന്തിനെ പ്രേരിപ്പിച്ചതെന്നു കണ്ടെത്തുക മാത്രമാണു തന്റെ ഉദ്ദേശ്യം. സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും റിയ കുറിച്ചു.
എന്നാല്‍ നേരത്തെ സുശാന്തുമായുള്ള പ്രണയബന്ധം നടി നിഷേധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുശാന്തിന്റെ പേരില്‍ സഹതാപം പിടിച്ചുപറ്റാനുള്ള തരംതാഴ്ന്ന നാടകമാണ് ഇപ്പോള്‍ നടി കാണിക്കുന്നതെന്നും സുശാന്തിന്റെ ആരാധകര്‍ പറയുന്നു.