തിരുവനന്തപുരം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് സംഭവം.
നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രൻ (54) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.