നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കോഫി. ക്ഷീണിച്ചു വരുമ്പോള്‍ നല്ല ഒരു കോഫി കിട്ടിയാല്‍ എത്ര ആശ്വാസമായിരിക്കും അല്ലേ. അമിതമാവാതെ കോഫി കുടിച്ചാല്‍ അത് ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന ആഘാതം കുറയ്ക്കാനും കോഫി സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങള്‍ കുറയ്ക്കാന്‍ ഇതുകാരണം സാധിക്കും. ഇതു കൂടാതെ ചര്‍മ്മം മൃദുലവും തെളിച്ചമുള്ളതും ആക്കി മാറ്റാനും കോഫി സഹായിക്കും.
രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാനും കോഫി സഹായിക്കും. കോഫി ഉപയോഗിച്ച് ഐസ് ക്യൂബ്സ് ഉണ്ടാക്കി മുഖത്ത് ഉരസുന്നത് നല്ലതാണ്.