കൊച്ചി: കോവിഡ് മഹാമാരിക്കാലത്തും പൊതുമേഖലാ ബാങ്കുകൾ തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങക്കെതിരെയും പ്രതിഷേധവുമായി ഫർണിച്ചർ മാനുഫാക്ചർ ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ (FuMMA). ഫുമ്മയുടെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എറണാംകുളം ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ രക്ഷധികാരി സാബു വിളങ്ങാടൻ ഉത്ഘാടനം ചെയ്തു.
ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ ലോണുകൾ നൽകുക, മൊറട്ടോറിയം നടപടിയിലെ തട്ടിപ്പ് അവസാനിപ്പിക്കുക, ലോക്ക് ഡൗൺ കാലഘട്ടത്തിലെ പലിശ പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫുമ്മയുടെ നേതൃത്വത്തിൽ ഫർണിച്ചർ വ്യാപാരികൾ ധർണ നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് ധർണ സംഘടിപ്പിച്ചത്.
പ്രതിഷേധ ധർണ്ണയിൽ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജാഫർ കെ വി അധ്യക്ഷ പ്രസംഗം നടത്തി ചടങ്ങിൽ ജില്ലാ ട്രഷറർ ജോഷി വൈസ് പ്രസിഡന്റ് അഷറഫ് ഗോൾഡൻ സിറ്റി ഏരിയ കമ്മറ്റി ട്രഷറർ അസീസ് മൈ ഹോം എക്സിക്യൂട്ടീവ് മെമ്പർമാരായ മൻസൂർ മൈ ഹോം, ഷൈൻ ഒലിവ്, പ്രിൻസ് ക്ലാസ്സി, ജില്ലാ കമ്മറ്റി അംഗങ്ങളായ സുബൈർ, ജലീൽ ഹാപ്പി, നജീബ്, ആൽവിൻ രൂപശ്രീ ഫർണീച്ചർ തുടങ്ങിയവർ പങ്കെടുത്തു.