ബ്രസല്‍സ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയിരുന്ന യാത്രവിലക്കുകളില് ഇളവ് നല്‍കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് അടുത്തയാഴ്ച തീരുമാനമെടുത്തേക്കും. കോവിഡ് വ്യാപനം മുൻപത്തെ അപേക്ഷിച്ച് യൂറോപ്പിൽ കുറഞ്ഞിട്ടുണ്ടെങ്കിലും യാത്രാവിലക്കുകൾ പൂർണമായി ഒഴിവാക്കാൻ സാധ്യതയില്ല.
അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഏതൊക്കെ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അനുവദിക്കാമെന്നും ആരെയൊക്കെ തടയണമെന്നത് സംബന്ധിച്ചും യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ തീരുമാനിക്കും. ദിനംപ്രതി കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ പൗരന്മാര്ക്ക് വിലക്ക് തുടരാനാണ് സാധ്യത. .
അതേസമയം, ഈ രാജ്യങ്ങളിലുള്ള യൂറോപ്യന്‍ പൗരന്മാര്ക്ക് തിരികെ വരാം. ഇതിന് തടസം ഉണ്ടാകില്ല.