കോഴിക്കോട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി.കെ ബീനയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറിന്റേതാണ് അപൂര്‍വമായ വിധി. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി ജയില്‍ അനുഭവിക്കേണ്ടിവരും.
2014 ഫെബ്രുവരി 22ന് ആധാരം എഴുത്തുകാരനായ പി. ഭാസ്കരനോട് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആധാരം റദ്ദാക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. പകുതി പണം വാങ്ങുകയും ചെയ്തു. ഭാസ്കരൻ വിജിലൻസിൽ പരാതിനൽകുകയായിരുന്നു. വിജിലൻസിെൻറ നിർദേശപ്രകാരം പ്രത്യേകം നോട്ടുമായെത്തിയശേഷം ബീനക്ക് പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറഞ്ഞത്.
2013 ഒക്ടോബര്‍ 22ന് ഇവരുടെ പേരില്‍ ഒരു കോടിയോളം രൂപ വിലവരുന്ന വീട് രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അനധികൃത സ്വത്ത് സമ്ബാദനത്തിന് ബീനയ്ക്കെതിരെ വിജിലന്‍സ് കേസുണ്ട്.
ഇന്ന് കോടതിയിലെത്തിയ ഇവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ തലകറങ്ങി വീണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ശിക്ഷായിളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.
കണ്ണൂർ ജില്ല ജയിലിലേക്ക് ഇവരെ കൊണ്ടുപോകും. കോവിഡ് കാലമായതിനാൽ പ്രത്യേക നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും ജയിലിൽ എത്തിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കോവിഡ് കാലമായതിനാല്‍ പ്രത്യേക നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ് പി.കെ ബീന.