കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ ഗ്രാസിയ 125 ബിഎസ്-6 അവതരിപ്പിച്ചു. രൂപത്തിലും സ്റ്റൈലിലും സാങ്കേതികവിദ്യയിലും നിര്‍ണായക മാറ്റങ്ങളോടെ എത്തുന്ന ഗ്രാസിയ 125 ബിഎസ്-6 യുവ റൈഡര്‍മാരെ ഹരം കൊള്ളിക്കുമെന്നും പുതിയ സഞ്ചാര അനുഭവം പകരുമെന്നും ആഗോള തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള ഹോണ്ടയുടെ ഇഎസ്പി സാങ്കേതികവിദ്യയില്‍ പുതിയ സ്കൂട്ടര്‍ അതിശയകരമായ പ്രതിഭയാകുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
125സിസി പിജിഎം-എഫ്1 എച്ച്ഇടി (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എഞ്ചിനാണ് ഗ്രാസിയ 125 ബിഎസ്-6ന്റെ പ്രധാന സവിശേഷത. മെച്ചപ്പെടുത്തിയ ടമ്പിള്‍ ഫ്ളോ, പ്രോഗ്രാം ചെയ്ത ഇന്ധന ഉപയോഗം എന്നിവ പുതിയ ഗ്രാസിയ 125 ബിഎസ്-6 ലഭ്യമാക്കിയിട്ടുണ്ട്: ഐഡിലിങ് സ്റ്റോപ് സിസ്റ്റവുമായാണ് പുതിയ ഗ്രാസിയ 125 വരുന്നത്. ട്രാഫിക് ലൈറ്റില്‍ അല്ലെങ്കില്‍ ഇടയ്ക്ക് വണ്ടി നിര്‍ത്തേണ്ടി വരുമ്പോള്‍ എഞ്ചിന് തനിയെ ഓഫാകും. ഇത് അനാവശ്യ ഇന്ധന ഉപയോഗവും അതുവഴി വാതകം പുറന്തള്ളലും കുറയ്ക്കും.
പുതിയ ഇന്റലിജന്റ് ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേ: ഇന്ധന അളവ്, ശരാശരി ഇന്ധന ക്ഷമത തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ പുതിയ റൈഡിങ് അനുഭവം പകരുന്നു.പുനര്‍ രൂപകല്‍പ്പന ചെയ്ത സീറ്റിനടയിലെ സ്റ്റോറേജ്, മുന്നിലെ വലിയ പ്രീമിയം ഗ്ലൗവ് ബോക്സ് തുടങ്ങിയവ കൂടുതല്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളും. കോമ്പി ബ്രേക്ക് സിസ്റ്റമാണ് ഗ്രാസിയ 125ല്‍ ഉപയോഗിച്ചിരിക്കുന്നത്.
വ്യവസായത്തില്‍ ആദ്യമായി ഹോണ്ട ആറു വര്‍ഷത്തെ വാറണ്ടിയാണ് ഗ്രാസിയ 125 ബിഎസ്-6ന് വാഗ്ദാനം ചെയ്യുന്നത് (മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + മൂന്നു വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി). ഗ്രാസിയ 125 ബിഎസ്-6ന്റെ വിതരണം ഈയാഴ്ച ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വേരിയന്റില്‍ നാലു നിറങ്ങളില്‍ ലഭ്യമാണ്. മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്ട്ടന് റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെയാണ് നിറങ്ങള്‍. ഗ്രാസിയ 125 ബിഎസ്-6ന്റെ വില സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 73,336 (എക്സ്-ഷോറൂം ഗുരുഗ്രാം, ഹരിയാന) രൂപയില്‍ ആരംഭിക്കുന്നു.