കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന കുട്ടികളില്‍ പ്രതീക്ഷയുണര്‍ത്തുന്നതിന് പുതിയ പാട്ടുമായി കുട്ടികളുടെ ചാനലായ സോണി യായ്. ‘ഫിര്‍ ദില്‍ ബോലേഗ യായ്’ എന്ന പാട്ടാണ് ഈ ലോക സംഗീതദിനത്തില്‍ ചാനല്‍ അവതരിപ്പിച്ചത്.
ഈ സവിശേഷ ഗാനത്തിലൂടെ, കുട്ടികളെ ഒന്നായി അണിനിരത്താനും അവരുടെ ക്ഷമയെ ആദരിക്കാനും വരാനിരിക്കുന്ന സന്തോഷകരമായ ദിനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ അവരില്‍ നിറയ്ക്കാനുമാണ് ചാനല്‍ ലക്ഷ്യമിടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ലോക്ക്ഡൗണിന്റെ മുഷിപ്പ് ഒഴിവാക്കാനുള്ള കുട്ടികളുടെ ശ്രമങ്ങളെക്കുറിച്ചുള്ള അസാധാരണമായ വിവരണമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്.
സമാനമായ വികാരം ഉള്‍ക്കൊണ്ടുകൊണ്ട്, ചാനലിന്റെ ഉദ്യമത്തിന് പിന്തുണയേകി ജനപ്രിയ ഗായകരായ അരവിന്ദ് വേഗ്ദ, അഫ്താബ് സിംഗ്, എം.സി. സന്ന എന്നിവര്‍ ചേര്‍ന്ന് ഫിര്‍ ദില്‍ ബോലേഗ യായ് എന്ന ഗാനം തങ്ങളുടേതായ രീതിയില്‍ ആവിഷ്ക്കരിച്ചത് സോണി യായ്-യുടെ കുട്ടി പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമായി.
ഈ പ്രതിസന്ധിഘട്ടത്തില്‍ കുട്ടികളുടെ മനോനില ഉയര്‍ത്താന്‍ സംഗീതത്തേക്കാള്‍ മികച്ചതായി മറ്റൊന്നില്ലെന്നത് കൊണ്ടാണ് അവരെ പ്രചോദിപ്പിക്കുന്ന ഗാനം തയ്യാറാക്കിയതെന്ന് സോണി പിക്ച്ചേഴ്സ് നെറ്റ് വര്‍ക്സ് ഇന്ത്യ ബിസിനസ് ഹെഡ് ലീന ലെലെ ദത്ത പറഞ്ഞു