വാഷിങ്ടൺ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93 ലക്ഷം കടന്ന് അതിവേഗം വ്യാപിക്കുകയാണ്. 93,53,735 രോഗികളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരിൽ ഇതുവരെ 4,79,805 പേർ മരണത്തിന് കീഴടങ്ങി. 38,32,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 50,41,711 പേർ രോഗമുക്തരായി.
അമേരിക്കയെയാണ് കോവിഡ് അതിരൂക്ഷമായി ബാധിച്ചത്. 24,24,168 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1,23,473 പേർ മരിച്ചു. 10,20,381 പേരാണ് രോഗമുക്തരായത്. 12,80,314 േപർ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,364 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ പുതിയതായി 40,131 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 11.51 ലക്ഷമായി. 52,771 പേരാണ് ഇതുവരെ മരിച്ചത്.
റഷ്യയിൽ 5,99,705 പേർക്കാണ് കോവിഡ് ബാധയേറ്റത്. എന്നാൽ 3,56,429 പേർ രോഗമുക്തി നേടി. 8,359 പേർ മരിച്ചു. 2,34,917 പേർ ചികിത്സയിലാണ്.
മെക്സിക്കോയില്‍ 759, ഇന്ത്യയില്‍ 468, യുകെയില്‍ 280, പെറുവില്‍ 181, റഷ്യയില്‍ 153, ഇറാനില്‍ 121, പാകിസ്ഥാനില്‍ 105, സൗത്ത് ആഫ്രിക്കയില്‍ 111 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മറ്റ് രാജ്യങ്ങളിലുണ്ടായ മരണങ്ങള്. സ്പെയിനില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് മരിച്ചത്.
ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം പുതിയതായി 22 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ചൈനയില്‍ 359 പേരാണ് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.